തിരച്ചി (Thirachi)

തിരച്ചികൾ :
കടലിൽ തിരക്കുഴി മുതൽ പുറം കടലിൽ വരെ കാണപ്പെടുന്ന അപൂർവം കടൽ ജീവി വർഗ്ഗങ്ങളിൽ ഒന്നാണ് തിരച്ചികൾ എന്ന് വേണമെങ്കിൽ പറയാം.
അപ്പത്തിരച്ചി എന്ന ഇനമാണ് തിരക്കുഴിയോട് ചേർന്ന് കാണപ്പെടുന്നത്.വാലിൽ അടുത്തടുത്തായി രണ്ടു മുള്ളുകൾ ഉള്ളവയാണ് അവ. കടൽത്തീരത്ത് നിന്നുകൊണ്ട് ചൂണ്ട എറിയുന്നവർക്കും കടൽ പാലത്തിന് മുകളിൽ ഇരുന്നുകൊണ്ടും, പുലിമുട്ടുകളിൽ അഥവാ ബ്രേക്ക് വാട്ടറുകളിൽ നിന്നുകൊണ്ടും ചൂണ്ട എറിയുന്നവർക്കും ഇവ ലഭിക്കാറുണ്ട്. ചൂണ്ടയിൽ ഇര എടുക്കാത്തതും വലകളിലും കമ്പവലകളിലും ലഭിക്കുന്നതുമായ ഉളുക്കുകൾ എന്ന് വിളിക്കുന്ന തിരച്ചി വർഗ്ഗവും തീരത്തോട് ചേർന്ന് കടലിൽ ഉണ്ട്.
കുറച്ചുകൂടി കടലിന്റെ ഉള്ളിലേക്ക് പോകുമ്പോൾ കണ്ണൻതിരച്ചി, വേലത്തി, പുലിത്തിരച്ചി മുതലായവയെ കാണാം. ശരാശരി 20 മീറ്റർ ആഴമുള്ള കടലിൽ നിന്ന് എഫ് എം എൽ ഇവയെ ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. തിരണ്ടികൾ ഒരേ വിഭാഗത്തിൽപ്പെടുന്നവയാണെങ്കിലും അവയുടെ സഞ്ചാരം വ്യത്യസ്ത രീതിയിലാണെന്ന് എഫ് എം എൽ നിരന്തര നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. ഉളുക്കുകൾ അതിന്റെ ശരീരം മുഴുവൻ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാണ് സഞ്ചരിക്കുന്നത്. എന്നാൽ മണ്ണിനോട് ചേർന്ന് തൊട്ടു തൊടാതെ ചിറകടിച്ചു സഞ്ചരിക്കുന്നവയാണ് അപ്പ തിരച്ചികൾ. കണ്ണൻ തിരച്ചികൾ തലയും വാലും ശരീരവും ഒരേ നിലയിൽ ഉയർത്തി എന്നാൽ ഇരുവശത്തെ ചിറകുകൾ മാത്രം താഴ്ത്തി ചലിപ്പിച്ചുകൊണ്ട് സഞ്ചരിക്കുന്നവയാണ്. വേലത്തികൾ സഞ്ചരിക്കുന്നതാകട്ടെ കാക്കകളെ പോലെ ഇരുവശത്തേക്കും അവയുടെ ചിറകുകൾ ഒരേസമയം ഉയർത്തിയും താഴ്ത്തിയും. അങ്ങനെ സഞ്ചരിക്കുന്നത് കാണാൻ നല്ല രസമാണ്. തിരച്ചികളിൽ ഏറ്റവും വലുതും പുറം കടലിൽ ജീവിക്കുന്നതുമായ ആനവിരാലികൾ കടലിന്റെ ഉപരിതലത്തിന് മുകളിലേക്ക് ഉയർന്നു ചാടുന്നത് കാണാം .
1960 കളിലും 70 കളിലും 80 കളുടെ പകുതി വരെയും തിരുവനന്തപുരത്ത് “താത്തു വല” എന്നൊരു വല ഉപയോഗിച്ച് തിരണ്ടികളെയും സ്രാവിനെയും പിടിച്ചിരുന്നു. കാലവർഷത്തോടനുബന്ധിച്ച് പുറം കടലിൽ നിന്നും നിശ്ചിത പാത തിരഞ്ഞെടുത്ത് എല്ലാ വർഷവും ഒരേ സീസണിൽ ഇവ തിരുവനന്തപുരത്തെ കടലിൽ നിശ്ചിത പാതയിലൂടെ സഞ്ചരിക്കുമായിരുന്നു. അവയുടെ സഞ്ചാരപഥത്തിന് കുറുകെ കടൽപ്പണിക്കാർ താത്തുവല വിരിക്കും. അടുത്തദിവസം വലയെടുക്കുമ്പോൾ അതിൽ സ്രാവും തിരച്ചിയും ലഭിക്കും. പ്രത്യേകിച്ചും വിവിധയിനം തിരച്ചികൾ. 1980 കളുടെ പകുതിയോടെ ഏതോ കാരണങ്ങളാൽ അവയുടെ സഞ്ചാരം പാതിവഴിയിൽ മുടങ്ങുകയും ഇവിടെ വരാതാവുകയും ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് താത്തു വലകൾ ഇല്ല.
പ്രസവിച്ച സ്ത്രീകൾക്ക് സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടെയുള്ള മസാലക്കൂട്ടുകൾ ചേർത്ത് ചെറിയ തീയിൽ വറുത്തരച്ചു ഉണ്ടാക്കുന്ന തിരച്ചിക്കറി നൽകുമായിരുന്നു . അതുപോലെതന്നെ പ്രസവിച്ച സ്ത്രീയും കുഞ്ഞും കിടക്കുന്ന കിടക്കയ്ക്കരികിൽ തിരച്ചിയുടെ വാല് സൂക്ഷിക്കുന്നതും കടൽത്തീര ശീലങ്ങളുടെ പ്രത്യേകതയാണ്.
Ray Fishes :
Rays are one of the rare marine organisms that habitats the ocean from the wave troughs near the coast to the outer sea. The ones present near the wave troughs are "Appa thirachi".
Their tail is characterised by two thorns side by side. The fishers who throw hooks from the beach or from the pier or breakwater often catch this type of ray. "Ulukku" is the kind of ray situated close to the coast, that are caught with fishing nets or shore seine nets. When you go deeper into the ocean the presence of "kannan thirachi , velatthi , pulitthirachi " can be seen. FML has documented these rays in depths of around 20m. Although these rays fall in the same species category, their swimming movements occur in differing patterns, from FML's observations. Ulukku move by shifting their body to the left and right. Appa thirachi swim very close to the ocean floor, fluttering their fins. Kanna thirachi keep their head, body and tail still but use its fins on either side to swim. Velathi's swimming resemble that of a crow moving its wings, an interesting sight to see. Aanaviraali, the largest amongst the rays and which live in the outer sea, jump over the waves as they traverse.
During the 1960, 1970s and until the mid 1980s, sharks and rays used to be caught in the Thiruvananthapuram coast using "Thaathuvala". These fish would travel in a fixed path during the monsoon every year, and the fishers of the region used to lay the net (Thaathuvala) in that path to catch them. This used to get them plenty of fish, especially the rays. From the mid 1980s, the rays stopped moving on that fixed path. The use of Thaathuvala also stopped over the years and they are no longer used in Thiruvananthapuram.
The women who newly gave birth used to be fed a dish of ray meat mixed with various spices. Moreover, keeping a ray's tail near a newly birthed infant and the mother used to be one of the customs followed here.
Ray Fishes (Sub - Subcategory)
വേലത്തി (Velatthi) / Butterfly Rays
ഉളുക്ക് (Ulukku) / Electric Rays
പടുതല(Paduthala)/ Guitar fish
Sting Rays
Ray Fishes
ആനവിരാലി (Aanaviraali)




