

വർക്കല തീരക്കടൽ പാരുകൾ (Varkkala theerakkadal paarukal ) / Varkkala near inshore reefs
തിരുവനന്തപുരം ജില്ലയിൽ വടക്കേ അതിർത്തിയിൽ വർക്കല മുതൽ കാപ്പിൽ വരെ തീരത്ത് നിറയെ ചെങ്കുത്തായ ചെമ്മൺ കുന്നുകളും പാറക്കെട്ടുകളും ഉള്ള ഇടമാണ്. ഇതിന് അഭിമുഖമായ കടലിൽ നിറയെ വെട്ടുകൽ പാരുകൾ ആണുള്ളത്. ഈ മേഖല ശഖ് വർഗ്ഗത്തിൽപ്പെട്ട ധാരാളം ജീവികളുടെ വിളനിലമാണ്. അധികം ഉയരമില്ലാത്ത പാരുകളാണേറേയും. ചിലയിനം സോഫ്റ്റ് കോറലുകളും ഗോർഗോണിയൻ സീഫാനുകളും എഫ് എം എൽ ഇവിടെ നിന്നും ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. ഇവിടത്തെ പാരുകളുടെ ശരാശരി ആഴം 13 മുതൽ 15 മീറ്റർ ആണ്. വർക്കലയുടെ പുറം കടലിൽ ധാരാളം സ്വാഭാവിക പാരുകൾ ഉള്ളതിനാൽ ചില സീസണുകളിൽ അവിടെയുള്ള മീനുകൾ സഞ്ചരിച്ച് തീരക്കടൽ പാറപ്പാരുകളിൽ എത്താറുണ്ട്.
More Images







