Tidal pools

Tidal pools

Tidal pools

പാറക്കുഴികൾ അഥവാ ടൈഡൽ പൂളുകൾ

പാറക്കുഴികൾ അഥവാ ടൈഡൽ പൂളുകൾ (paarakkuzhikal or Tidal poolukal ) / Tidal pools :
കരയിൽ നിന്ന് കടലിലേക്ക് തള്ളി നിൽക്കുന്ന പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് തിരകൾ അടിച്ചു കയറി വരുകയും അത് പാറയിടുക്കുകളിൽ ചിലയിടങ്ങളിൽ കെട്ടിക്കിടക്കുകയും ചെയ്യും. വേലിയേറ്റ സമയത്ത് അതിനുള്ളിലേക്ക് തുടർച്ചയായി വെള്ളം കയറിയിറങ്ങുമെങ്കിലും വേലിയിറക്കത്തിൽ അതിനുള്ളിൽ വെള്ളം കെട്ടിക്കിടക്കും. ഇതിനെയാണ് ടൈടൽ പൂളുകൾ എന്നു പറയുന്നത്. കടൽപണിക്കാർ ഇത്തരം പൂളുകളെ പാറക്കുഴി എന്നാണ് പറയുക. അതാതിടത്തെ പാറയ്ക്ക് പ്രത്യേക പേരുകൾ ഉണ്ടെങ്കിൽ ആ പേരിനോട് ചേർത്ത് കുഴി എന്ന് കൂടി പറയും. ഉദാഹരണമായി കോവളത്ത് മൂക്കം മലയോട് ചേർന്നുള്ള പാറകളിൽ ഒന്നിന്റെ പേര് ആനപ്പാറ എന്നാണ്. അതിനോട് ചേർന്ന് ഒരു പൂൾ ഉണ്ട്. അതിനാൽ ആ പൂളിനെ ആനപ്പാറ കുഴി എന്ന് വിളിക്കും. ഇത്തരം പൂളുകളിൽ കടലിലെ സൂക്ഷ്മ ആൽഗകൾ, സീ വീഡുകൾ, ഫെതർ സ്റ്റാറുകൾ, സീ അനിമോണുകൾ, കുഞ്ഞു മത്സ്യങ്ങൾ പിന്നെ പലതരം ഞണ്ടുകൾ, യൂണി വാൽവുകൾ, ചിപ്പികൾ, കൂടാതെ പാറപ്പൊത്തുകളിൽ ജീവിക്കുന്ന പൊത്തകൾ മുതലായ ജീവികളെ കാണാം. വിഴിഞ്ഞം മുതൽ അടിമലത്തുറ വരെയുള്ള തീരങ്ങളിലെ പാറക്കുഴികൾ അഥവാ ടൈഡൽ പൂളുകൾ അദാനി തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി അവിടുത്തെ തീരം മണ്ണിട്ട് നികത്തുന്നതിലൂടെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു വരുന്നു.

Videos

To embed a Youtube video, add the URL to the properties panel.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!