
ഓഖിക്കു മുമ്പ്

ഓഖിക്കു മുമ്പും പിമ്പും (Okhikku mumpum pimpum )/ Before and after Ockhi.
ഓഖി ചുഴലിക്കാറ്റ് ഏറ്റവും ഏറെ ബാധിച്ചത് ഉൾക്കടലിലാണ്. അപ്പോൾ കടൽ പ്രക്ഷുബ്ധമാവുകയും കടലിൽ ഉണ്ടായിരുന്ന നിരവധി വള്ളങ്ങൾ മറിഞ്ഞ്, ദിവസങ്ങളോളം കടലിൽ അകപ്പെട്ട് നിരവധി കടൽപണിക്കാർ മരിച്ചു. തുടർന്ന് ഡിസാസ്റ്റർ മാനേജ്മെന്റും മറ്റു ബന്ധപ്പെട്ട വകുപ്പുകളും നഷ്ടപ്പെട്ട മനുഷ്യരുടെ ജീവന്റെയും വള്ളങ്ങളുടെയും മറ്റും കണക്കെടുപ്പ് നടത്തി നഷ്ടപരിഹാരങ്ങൾ നിശ്ചയിച്ചു നടപടികൾ പൂർത്തിയാക്കി .
എന്നാൽ ഓഖിയോടൊപ്പം ആർത്തലച്ചു വന്ന തിരമാലകൾ തീരത്തെ മണൽ മെത്ത കടലിലേക്ക് എത്തിക്കുകയും ആ നാളുകളിൽ ശക്തമായ ഒഴുക്കിൽ മണലുകൾ തീരക്കടൽ പാറപ്പാരുകളെ മൂടുകയും ചെയ്തിരുന്നു. എന്നാൽ അതേപ്പറ്റി യാതൊരു കണക്കെടുപ്പും അന്വേഷണവും ബന്ധപ്പെട്ടവർ നടത്തിയില്ല. എഫ് എം എൽ മാത്രമാണ് ഏറെ പണിപ്പെട്ട് കടലിനടിയിലെ ആ രംഗങ്ങൾ പകർത്തിയത്. കടലുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിൽ അകപ്പെടുന്ന മനുഷ്യരെയും അവരുടെ സ്വത്തുക്കളെയും മാത്രം കണക്കിലെടുക്കുന്ന വ്യവസ്ഥാപിത സംവിധാനങ്ങളുടെ ദുരവസ്ഥയാണ് ആ ദൃശ്യങ്ങൾ കാണിച്ചുതന്നത്. ഒപ്പം കടൽ ജീവജാലങ്ങളിൻമേൽ ഗവേഷണങ്ങളിൽ ഏർപ്പെടുന്നവരുടെയും പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി മുറവിളി കൂട്ടുന്നവരുടെയും പരിമിതികളെയും ഈ ദൃശ്യങ്ങൾ തുറന്നുകാട്ടുന്നു




