
പുലിമുട്ട് ആവാസയിടങ്ങൾ

പുലിമുട്ട് ആവാസയിടങ്ങൾ (pulimuttu aavaasayidangal ) / Breakwater habittats.
ഹാർബറുകളുടെ നിർമ്മാണത്തിന്റെ ഭാഗമായി തീരത്തുനിന്ന് കടലിലേക്ക് നിർമ്മിക്കുന്ന പുലിമുട്ടുകൾ അഥവാ ബ്രേക്ക് വാട്ടറുകളും കൃത്രിമ ആവാസയിടങ്ങളായി മാറുന്നുണ്ട്. കൂറ്റൻ കരിങ്കല്ലുകളും റ്റെട്രാപ്പോടുകളും കൊണ്ടാണ് ബ്രേക്ക് വാട്ടറുകൾ നിർമ്മിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതലപ്പൊഴി എന്നിവിടങ്ങളിലാണ് ബ്രേക്ക് വാട്ടർ ഹാബിറ്റാറ്റ്സ് അഥവാ പുലിമുട്ട് ആവാസയിടങ്ങൾ ഉള്ളത്.
ശാസ്ത്രീയമായി നിർമ്മിക്കുന്ന പുലിമുട്ടുകൾ ഉള്ളിടത്ത് അതിന്റെ ഉള്ളിൽ നീരൊഴുക്കും തിരയടിയും കുറയുമെന്നതിനാൽ അവിടെ കോറലുകൾ വളരാനുള്ള സാധ്യത ഏറെയാണ്. അതിനാൽ പുലിമുട്ടുകളുടെ പുറത്തും അകത്തുമുള്ള ജൈവവൈവിധ്യം ഏറെ വ്യത്യസ്തമായിരിക്കും.







