
വിഴിഞ്ഞം ഡ്രഡ്ജിങ്ങിന് മുമ്പ്

വിഴിഞ്ഞം ഡ്രഡ്ജിങ്ങിന് മുമ്പും പിമ്പും. (Vizhinjam dredjinginu mumpum pimpum ) / Before and after vizhinjam dredjing.
വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം തുടങ്ങുന്നതിന് ഒരു വർഷം മുമ്പേ ഞങ്ങൾ ആ മേഖലയിലെ കടൽലടിത്തട്ട് ഡോക്യുമെന്റ് ചെയ്യാൻ തുടങ്ങി എന്നത് ഒരു വലിയ കാര്യമായി എഫ് എം എൽ കരുതുന്നു. തുറമുഖ പദ്ധതിയുടെ ഭാഗമായി പഠനം നടത്തിയവർ പറഞ്ഞത് ആ മേഖലയിലെ കടലിനടിയിൽ കുറെ പാറകൾ ഉണ്ട് എന്ന് മാത്രമായിരുന്നു. എന്നാൽ അവയെല്ലാം കടൽ ജീവജാലങ്ങളുടെ ജീവസുറ്റ ആവാസയിടങ്ങൾ ആണെന്ന് തെളിയിക്കാൻ കഴിയുന്ന ദൃശ്യങ്ങൾ പകർത്തി ശേഖരിക്കാൻ എഫ് എം എൽ ന് കഴിഞ്ഞു. പക്ഷേ നമ്മുടെ നിയമ സംവിധാനങ്ങൾ FML പോലുള്ള തദ്ദേശ കൂട്ടായ്മകളുടെ കണ്ടെത്തലുകളെ ഗൗരവത്തോടെ കണക്കാക്കാൻ തയ്യാറാകാത്തത് തുറമുഖ നിർമ്മാണത്തിലൂടെ ഉണ്ടാകാൻ ഇടയുള്ള പാരിസ്ഥിതിക നാശത്തിനെതിരെ നടന്ന നിയമ പോരാട്ടങ്ങൾ പരാജയപ്പെടുന്നതിന് ഒരു കാരണമായി. തുറമുഖ നിർമ്മാണത്തിന് മുമ്പ് വിഴിഞ്ഞം മുതൽ അടിമലത്തുറ വരെയുള്ള തീരക്കടലിൽ നിന്നും എഫ് എം എൽ പകർത്തിയ ദൃശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഴിമലക്കും അടിമലത്തുറയ്ക്കും ഇടയിൽ 9 മീറ്റർ ആഴമുള്ള കടലിലെ വിരകളുടെ കോളനി ആയിരുന്നു. ഇത്തരം ആവാസയിടത്തിന്റെ സാന്നിധ്യത്തെപ്പറ്റി അത് പകർത്തിയതിനു ശേഷം ആർ ടി ഐ പ്രകാരം സി എം എഫ് ആർ ഐ യോട് അന്വേഷിച്ചപ്പോൾ അവർ അറിയില്ല എന്ന് കൈമലർത്തി. അടുത്തവർഷം അദാനി പോർട്ടിനായി ഡ്രെഡ്ജിങ് തുടങ്ങി ആഴ്ചകൾക്ക് ശേഷം വീണ്ടും എഫ് എം എൽ വിരകളുടെ കോളനിയിൽ dive ചെയ്ത് ഡോക്കുമെന്റ് ചെയ്തപ്പോൾ കണ്ടത് ഡ്രെഡ്ജിങ്ങിലൂടെ സെഡിമെൻറ്സ് അടിഞ്ഞ് വിരകളുടെ കോളനി മുഴുവൻ നശിച്ച അവസ്ഥയിലാണ്.
എഫ് എം എൽ നാളിതുവരെ ഡോക്കുമെന്റ് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഷോക്കിംഗ് ആയുള്ള കാഴ്ച ആയിരുന്നു അത്.




