St. Andrew's Reef

St. Andrew's Reef

St. Andrew's Reef

സെന്റ്.ആൻഡ്രൂസ് പാര്

സെന്റ്.ആൻഡ്രൂസ് പാര് / St. Andrew's Reef

23 മീറ്റർ ആഴത്തിലുള്ള ഈ പാര് യഥാർത്ഥത്തിൽ തുമ്പയിൽ നിന്ന് തുടങ്ങി പുത്തൻതോപ്പ് വരെ ഏകദേശം നാല് കിലോമീറ്ററിൽ അധികം കടലിനടിയിൽ ഇടവിട്ട് കാണപ്പെടുന്ന തറപ്പാരുകളാണ്.

ഈ പാരുകളിലെ മീനുകളുടെ സ്ഥിര സാന്നിധ്യം അതിനു സമീപസ്ഥമായ തുമ്പ, സെന്റ്. ആൻഡ്റൂസ്, പുത്തൻതോപ്പ് മുതലായ ഗ്രാമങ്ങളിൽ കമ്പവല അഥവാ ഷോർ സീൻ ഉപയോഗിക്കുന്നവർക്ക് ധാരാളം മീൻ ലഭിക്കാൻ ഇടയാക്കി .
അതുകൊണ്ടുതന്നെ ആ പ്രദേശത്തെ കടൽ പണിക്കാരിൽ ഏറിയ കൂറും കമ്പവലക്കാരാണ്. എന്നാൽ 1960 കളിൽ വടക്കുനിന്നും തെക്കു നിന്നും പാരുകളിലെ മീൻപിടുത്തക്കാരായ ചൂണ്ടപ്പണിക്കാർ ഇവിടേക്ക് മൈഗ്രേറ്റ് ചെയ്യാൻ തുടങ്ങി.
അങ്ങനെ കുടിയേറിയവർ 1980കളിൽ രൂപം നൽകിയതാണ് ഇന്നത്തെ ഫാത്തിമാപുരം തുമ്പ എന്ന കടൽപണി സമൂഹ ഗ്രാമം.

അവിടെ നിന്നുള്ള തദയോസ് എന്ന കടൽപണിക്കാരനാണ് എഫ് എം എല്ലിന് ഈ പാരിടം കാട്ടിത്തന്നത്.

കടലിനടിയിലെ ഭൂമിയുടെ രൂപപരവും ഘടനാപരവും ജൈവ പരവുമായ പ്രത്യേകതകൾ തൊട്ടടുത്തുള്ള തീരെ ഗ്രാമങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണ് സെന്റ് ആൻഡ്രൂസ് പാര്.
ഈ പാരിൽ ധാരാളം കോറൽ പാച്ചസ് വളരുന്നതായി ഈയിടെ എഫ് എം എൽ കണ്ടെത്തി .

Category:

Location:

thumba

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!