
തുമ്പ കൃത്രിമ പാര്

തുമ്പ കൃത്രിമ പാര് / Thumpa Artificial Reef
തിരുവനന്തപുരത്ത് തുമ്പയ്ക്ക് നേരെ 23 മീറ്റർ ആഴമുള്ള കടലിൽ മൂന്നു ഘട്ടങ്ങളിലായി കൃത്രിമ പാരുകളുടെ നിർമ്മാണം നടന്നിട്ടുണ്ട് 1980കളുടെ ഒടുവിലും 1990 കളുടെ തുടക്കത്തിലും പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ സഹായത്തോടെ തുമ്പയിലെ കടൽ പണിക്കാർ 23 മീറ്റർ ആഴത്തിലുള്ള തറപ്പാരിൽ കൃതൃമപാര് നിർമ്മാണം നടത്തുകയുണ്ടായി. ഇതിൽ ആദ്യത്തെ ഘട്ടത്തിൽ കോൺഗ്രീറ്റ് സ്ലാബുകൾ ചേർത്തുള്ള മോഡ്യുളുകളും രണ്ടാമത്തെ ഘട്ടത്തിൽ ഫെറോസിമെന്റ് മോഡ്യുളുകളും ആണ് ഉപയോഗിച്ചത്.
എന്നാൽ 2017 സർക്കാരിന്റെ ചുമതലയിൽ തുമ്പയിൽ നിർമ്മാണം നടന്നു അവിടുത്തെ തൊഴിലാളികളുടെ ആവശ്യപ്രകാരം ഇതും ആദ്യത്തെ പാരുകളോട് ചേർന്നാണ് നടത്തിയത്. എന്നാൽ 2025ൽ കടൽ പണിക്കാരുമായി കാര്യമായ ചർച്ചകൾ ഒന്നുമില്ലാതെ സർക്കാർ നിർമ്മാണം നടത്തി . അതാകട്ടെ കടലിനടിയിലെ മണൽ ഉള്ള ഇടത്തായിരുന്നു. സർക്കാരിന്റെ രണ്ട് ഘട്ടത്തിലെയും പാര് നിർമാണങ്ങൾ കോൺട്രാക്ടർമാരെ ഏൽപ്പിച്ചാണ് നടത്തിയത്.
FML ന്റെ അണ്ടർ വാട്ടർ ഡോക്യുമെന്റേഷനിൽ ഈ പാരുകളിൽ ധാരാളം മത്സ്യങ്ങൾ ഉണ്ട്. അതുപോലെതന്നെ പ്രേതവലകളും.




