
പൊഴിയൂർ കൃത്രിമ പാര്

പൊഴിയൂർ കൃത്രിമ പാര് / Pozhiyoor Artificial Reef
കടൽ പണിക്കാരുടെ പത്തോളം വർഷത്തെ കഠിന പരിശ്രമങ്ങൾക്കൊടുവിൽ 1990 ൽ കേരള ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സർക്കാർ സഹായത്തോടെയുള്ള ആദ്യത്തെ കൃത്രിമ പാര് നിർമ്മാണം പൊഴിയൂരിൽ നടന്നു. ഫഫെറോസിമെന്റ് മോഡ്യൂൾകൾ കൊണ്ടാണ് പാരിന്റെ നിർമ്മാണം നടത്തിയത്. ഇത്തരത്തിൽ ഇന്ത്യയിലെ ആദ്യ നിർമ്മാണം ആയിരുന്നു. കോൺക്രീറ്റ് മോഡ്യുളുകളെ അപേക്ഷിച്ച് ഫെറോസിമെന്റ് മോഡിലുകൾക്ക് ഭാരം കുറവാണ് . അതിനാൽ കടലിലേക്കുള്ള ട്രാൻസ്പോർട്ടേഷൻ പരമ്പരാഗത തൊഴിലാളികൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിച്ചു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തന്നെയാണ് കടലിലും പാര് നിർമ്മാണം നടത്തിയത്.
മാത്രമല്ല ശ്രീ പോളിന്റെ നേതൃത്വത്തിൽ ഈ മോഡ്യുളുകൾ ഒരേ സ്ഥാനത്ത് കടലിനടിയിൽ ഇറക്കി വയ്ക്കാനുള്ള ടെക്നോളജിയും ഡെവലപ്പ് ചെയ്തിരുന്നു. ഇത്തരത്തിൽ നിർമ്മിച്ച പാരിൽ നിന്നും തുടക്കത്തിൽ തന്നെ പാര വർഗ്ഗത്തിൽപ്പെട്ട ധാരാളം മത്സ്യം ലഭിച്ചു തുടങ്ങി . 1993 ലാണ് ഇതിന്റെ അണ്ടർ വാട്ടർ സ്റ്റഡി നടന്നത്. അതിലൂടെ മൂന്നു വർഷത്തിനുള്ളിൽ ഈ പാരിൽ വളർന്ന ജൈവവൈവിധ്യത്തിന്റെ കണക്കെടുപ്പ് നടത്തി.




