Anjengo shipwreck

Anjengo shipwreck

Anjengo shipwreck

അഞ്ചുതെങ്ങ് കപ്പൽ പാര്

അഞ്ചുതെങ്ങ് കപ്പൽ പാര് (Anchuthengu kappal paaru) / Anjengo Ship wreck.

വർക്കലയ്ക്ക് നേരെ 1754 മുങ്ങിയ Wimmenam എന്ന Dutch കപ്പൽ ആണ് അഞ്ചുതെങ് കപ്പൽ പാരെന്നറിയപ്പെടുന്നത്.
43 മീറ്റർ ആഴമുള്ള കടലിലാണ് ഈ കപ്പൽ മുങ്ങി താഴ്ന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഈ കപ്പലിന്റെ സ്ഥാനം അഞ്ചുതെങ്ങിലെ കടൽപ്പടിക്കാരനായ ഷുക്കൂർ എന്നയാൾ കണ്ടെത്തി. തുടക്കത്തിൽ ഇവിടെ നിന്നും ധാരാളം മത്സ്യം ലഭിച്ചു തുടങ്ങി. അതോടെ തിരുവനന്തപുരത്തിന്റെ തെക്കൻ ഗ്രാമങ്ങളിൽ നിന്നും കടൽ പണിക്കാർ അഞ്ചുതെങ്ങിലേക്കും തൊട്ടടുത്ത ഗ്രാമമായ മാമ്പള്ളിയിലേക്കും കുടിയേറ്റം നടത്തി. ഇന്നും ഈ ഗ്രാമങ്ങളിലെ ആൾക്കാർ ഈ പാരുമായി ബന്ധപ്പെട്ട് ഒരു പാട്ടു പാടാറുണ്ട്. 'ഷുക്കൂർ അച്ഛൻ കണ്ടുപിടിച്ച കപ്പൽ പാര്. അതിൽ ഇരയില്ലാതെ മീൻ പിടിച്ചു തെക്കൻമാര്.' ഇതാണ് ആ പാട്ടിലെ വരികൾ. വർക്കലയ്ക്ക് നേരെ ആണ് കപ്പൽ മുങ്ങിയതെങ്കിലും ഏറ്റവും അധികം മീൻ പിടിച്ചത് അഞ്ചുതെങ്ങിലെയും മാമ്പള്ളിയിലെയും കടൽ പണിക്കാരാണ്.
ഇന്നും ഈ രണ്ട് ഗ്രാമങ്ങളുടെയും വടക്കും തെക്കും ഉള്ള നിരവധി ഗ്രാമങ്ങളിൽ ചൂണ്ടപ്പണിക്കാരായ കടൽപ്പണിക്കാർ അപൂർവ്വമായേ ഉള്ളൂ. അതായത് അഞ്ചുതെങ്ങ് കപ്പൽപാരാണ് ഈ രണ്ടു ഗ്രാമങ്ങളെയും ഇന്നത്തെ നിലയിൽ വിദഗ്ധരായ കടൽപ്പണിക്കാർ ഉള്ള ഗ്രാമങ്ങളായി സൃഷ്ടിച്ചത് എന്ന് പറയാം. മറ്റൊരർത്ഥത്തിൽ കടലിനടിയിലെ ജൈവ പ്രത്യേകതകൾ അതിനഭിമുഖമായ തീരത്തെ ജനതയുടെ ചരിത്രത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് അഞ്ചുതെങ്ങ് കപ്പൽ പാര്. 2015 ൽ FML ന്റെ നേതൃത്വത്തിൽ ഈ പാരിന്റെ under water documentation ആദ്യമായി നടത്തി.

Category:

Group:

Location:

Anchuthengu

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!