ശങ്കുമുഖം കപ്പൽപാര്

ശങ്കുമുഖം കപ്പൽപാര് ( Shankhumukham kappal paaru ) / Shankhumukham Ship wreck.
1968ൽ തീപിടിച്ചു മുങ്ങിയ ഗ്രീക്ക് ഓയിൽ ഷിപ്പ് ആണ് ശഖുമുഖം കപ്പൽ പാര് എന്നറിയപ്പെടുന്നത്. 55 മീറ്റർ ആഴമുള്ള കടലിൽ ശഖുമുഖത്തിന് നേരെയാണ് ഇതിന്റെ സ്ഥാനം. ഈ കപ്പൽ പാരുമായി ബന്ധപ്പെട്ട വിവരങ്ങൾ കടൽ അറിവുകളും നേരനുഭവങ്ങളും, (eyes on their finger tips - ) എന്ന പുസ്തകങ്ങളിൽ ഉണ്ട്. 1970കളിലും 80കളിലും 90കളിലും വരെ ഇതൊരു പ്രധാന മീൻപിടിത്ത കേന്ദ്രമായിരുന്നു ചെമ്പല്ലി വർഗ്ഗത്തിൽപ്പെട്ട ചൊവ്വ എന്ന മത്സ്യം, Gaint grouper വർഗ്ഗത്തിൽപ്പെട്ട മൂട്ടാൻ എന്ന മത്സ്യം മുതലായ മറ്റു പാരുകളിൽ ലഭിക്കാത്ത ഇനം മത്സ്യങ്ങൾ ഇവിടെ നിന്നുമാത്രം ലഭിക്കുമായിരുന്നു. പൂന്തുറ ഗ്രാമത്തിൽ നിന്നുള്ള തോമസ് യേശുദാസ് മുതലായ കടൽപ്പണിക്കാരാണ് ഈ കപ്പൽപ്പാര് അതിസാഹസികമായി ആദ്യമായി കണ്ടെത്തിയത്.
ആഴക്കൂടുതൽ ഉള്ളതിനാൽ സാധാരണ സംവിധാനങ്ങളുമായി ഇവിടെ dive ചെയ്യാനാവില്ല.
കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ 2024 ഈ പാരിന്റെ അണ്ടർ വാട്ടർ ദൃശ്യങ്ങൾ ആദ്യമായി പകർത്തുകയുണ്ടായി.




