
പൂന്തുറ കപ്പൽ പാര്

പൂന്തുറ കപ്പൽ പാര് (Poomthura kappal paaru ) / Poonthura ship wreck.
2018 ഓഖിയിൽ വിഴിഞ്ഞത്തു വച്ച് മുങ്ങുകയും അവിടെ നിന്നും ഒഴുകി ഒഴുകി പൂന്തുറയ്ക്ക് നേരെയുള്ള കടലിന്റെ അടിയിൽ ഉറയ്ക്കുകയും ചെയ്ത പത്തേമാരി ആണിത്. ഏതാണ്ട് 37 മീറ്റർ ആഴമുള്ള കടലിലാണ് ഇത് മുങ്ങിയത്. കടൽപ്പണിക്കാരുടെ സഹായത്തോടെ അടുത്തവർഷംതന്നെ എഫ് എം എൽ ഇവിടം ഡോക്യുമെന്റ് ചെയ്യുകയുണ്ടായി. തടികൊണ്ട് നിർമ്മിച്ച പത്തേമാരിയുടെ പാമരമുൾപ്പെടെ കാണാൻ കഴിഞ്ഞു. ധാരാളം പ്രേതവലകൾ ഇതിനോടകം തന്നെ വീണിട്ടുണ്ട്. തടികൊണ്ട് നിർമ്മിച്ച കപ്പൽ ആയതിനാൽ ഇത് അധികം താമസിയാതെ തന്നെ പൊളിഞ്ഞ് നിലംപൊത്തും എന്നാണ് കടൽ പണിക്കാർ പറയുന്നത്.
More Images





